പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം മറ്റന്നാൾ ആരംഭിക്കാനിരിക്കെ ലോക്‌സഭാ സ്പീക്കർ വിളിച്ചുചേർത്ത വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന് . സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ എല്ലാ പാർട്ടികളുടെയും സഹകരണം സ്പീക്കർ ഓം ബിർള തേടും. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി നാളെ സർകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഐ.പി.സി ഭേദഗതി, ഡി.എൻ.എ ബിൽ ഉൾപ്പെടെ മുപ്പതോളം നിയമനിർമ്മാണങ്ങൾ ഈ സമ്മേളനത്തിൽ പാർലമെന്‍റിന്‍റെ പരിഗണനക്ക് വരും.സാമ്പത്തിക പ്രതിസന്ധി, ഉപഭോഗ സൂചികയിലെ ഇടിവ്, തൊഴിലില്ലായ്മ, വിലക്കയറ്റം, ജമ്മു കശ്മീരിലെ നേതാക്കളുടെ വീട്ടുതടങ്കൽ അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനവും ചേരും.