ഇന്ത്യൻ നാവിക സേനയിലും വനിതകൾക്ക് സ്ഥിരം കമ്മീഷൻ ഉറപ്പാക്കി സുപ്രീം കോടതി. പുരുഷ ഉദ്യോഗസ്ഥർക്കുള്ള എല്ലാ അവകാശവും സ്ത്രീകൾക്കും ഉണ്ടാകണമെന്നും കോടതി വിധിച്ചു. നേരത്തേ യുദ്ധമേഖലയിൽ ഒഴിച്ച് കരസേന സേനാ യൂണിറ്റുകളുടെ തലപ്പത്ത് വനിത ഉദ്യോഗസ്ഥരെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചിൻറെ വിധി. എതിർപ്പ് ഉന്നയിച്ചുള്ള വാദങ്ങൾ വാർപ്പ് മാതൃകകൾ മാത്രമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.