അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു

Jaihind Webdesk
Sunday, August 15, 2021

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് അഫ്ഗാന്‍ വിട്ടതെന്നും സൂചനയുണ്ട്. അതിനിടെ കാബൂളിലേക്ക് പ്രവേശിച്ച താലിബാന്‍ നാലുഭാഗവും വളഞ്ഞിരിക്കുകയാണ്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അധികാര കൈമാറ്റത്തില്‍ ചര്‍ച്ച തുടരും. ഇതിനായി സര്‍ക്കാര്‍ പ്രതിനിധി സംഘം ഇന്നുതന്നെ ദോഹയിലെത്തും.