ഇരട്ടക്കൊലക്കേസിലെ പ്രതിയായ മണികണ്ഠന്‍ യുവജന കമ്മീഷന്‍ സ്ഥാനം രാജിവെക്കണം: അഡ്വ. കെ. ശിവരാമന്‍

Tuesday, May 14, 2019

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍ യൂവജന കമ്മീഷന്‍ അംഗം സ്ഥാനം രാജിവെക്കണമെന്ന് മുന്‍ യുവജന കമ്മീഷന്‍ അംഗം അഡ്വ. കെ. ശിവരാമന്‍. ഉത്തരവാദപ്പെട്ട ഒരു കമ്മീഷന്‍ അംഗമെന്ന പദവിയിലിരുന്ന ഹീനമായ കൊലപാതകത്തില്‍ കണ്ണിയായതോടെ തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും ശിവരാമന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശിവരാമന്‍ ഈ ആവശ്യം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സംസ്ഥാന യുവജന കമ്മീഷന്‍ അംഗം സ്ഥാനം രാജി വെക്കണം.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ഇജകങ ഉദുമ ഏരിയ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കൂടിയായ മണികണ്ഡന്‍ തല്‍സ്ഥാനം രാജിവെക്കണം.

ഉത്തരവാദപ്പെട്ട ഒരു കമ്മീഷന്‍ അംഗം എന്ന പദവിയിലിരുന്ന് ഹീനമായ ഒരു കൊലപാതകത്തില്‍ കണ്ണിയാവുന്ന വ്യക്തി എന്ന നിലയില്‍ യാതൊരു കാരണവശാലും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ല.

യുവജന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമിച്ച ഒരു സ്ഥാപനത്തില്‍ കൊലപാതകികളെയും ക്രിമിനലുകളെയും അപ്പോയിന്റ് ചെയ്യുന്ന ഇജങ നയം സര്‍ക്കാര്‍ ചിലവില്‍ സംസ്ഥാനത്ത് ക്രിമിനലുകളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്.

സംസ്ഥാന യുവജന കമ്മീഷന്‍ പദവി രാജിവെക്കാത്ത പക്ഷം, തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശുപാര്‍ശ കമ്മീഷന്‍ ചെയര്‍മാന്‍ എടുക്കണം.

അഡ്വ. കെ. ശിവരാമന്‍
മുന്‍ യുവജന കമ്മീഷന്‍ അംഗം