എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; ജില്ലാ കളക്ടറുടെ മൊഴി ഉടന്‍ രേഖപെടുത്തും,സത്യം സത്യമായി മൊഴി നല്‍കുമെന്ന് ജില്ലാ കളക്ടര്‍

Jaihind Webdesk
Monday, October 21, 2024


കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങള്‍ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം കളക്ടറുടെ മൊഴിയെടുക്കുന്നത്.

അതെസമയം സത്യം സത്യമായി പൊലീസിന് മൊഴി നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങള്‍ അറിയിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും എഡിഎം നവീന്‍ ബാബുവിന്റെ വിഷയവും സംസാരിച്ചിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു.