എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്റെ മൊഴി രേഖപ്പെടുത്തിയേക്കും

Jaihind Webdesk
Tuesday, October 22, 2024

 

കണ്ണൂര്‍ :എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍.കെ.വിജയന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും. ഇന്നലെ രേഖപ്പെടുത്തുമെന്ന സുചനയുണ്ടായിരുന്നു.എന്നാല്‍ അതുണ്ടായില്ല. യാത്രയയപ്പ് സമ്മേളനത്തില്‍ ദിവ്യ എത്തിയ കാര്യങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ജില്ല കളക്ടറില്‍ നിന്ന് ശേഖരിക്കും. അതേ സമയം എഡിഎമ്മിനെതിരെ പരാതി നല്‍കിയ ടി വി പ്രശാന്തിന്റെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലി സംബന്ധിച്ച വിശദാശംങ്ങള്‍ തേടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ഇന്ന് പരിയാരത്ത് എത്തും.
ഡിഎംഒയെ അറിയിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ല. അതിനാലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി തന്നെ നേരിട്ട് അന്വേഷിക്കാന്‍ പോകുന്നതെന്നും ആരോഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.