എഡിഎം നവീന്‍ ബാബുവിന്റെ മരണം ദിവ്യയ്ക്ക് കനത്ത തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

Tuesday, October 29, 2024

കണ്ണൂര്‍:പി പി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും, സിപിഎം നേതാവും, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് പ്രതി ചേര്‍ക്കുകയും ചെയ്ത പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത് ജഡ്ജി കെ ടി നിസാര്‍ അഹമ്മദാണ്.പൊലീസ് പ്രതി ചേര്‍ത്തതിനു പിന്നാലെ ഒളിവില്‍ പോയ പി പി ദിവ്യ ഇന്നലെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ദിവ്യ ചികിത്സ തേടിയത് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ്.എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയതോടെയാണ്. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ അന്വേഷണസംഘം ഫലപ്രദമായ നടപടി എടുത്തിട്ടില്ല.അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മുന്നോട്ട് പോകേണ്ടിവരും.സിപിഎമ്മും ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി ഉറ്റുനോക്കുകയാണ്.