മുട്ടില്‍ വനംകൊള്ള : അന്വേഷണസംഘത്തെ എഡിജിപി എസ് ശ്രീജിത്ത് നയിക്കും


തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിൽ ഉന്നതതല അന്വേഷണസംഘത്തെ ക്രൈം ബ്രാഞ്ച് എ ഡി ജി പി, എസ് ശ്രീജിത്ത് ഐ പി എസ് നയിക്കും. ശ്രീജിത്തിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ക്രൈം ബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ അടങ്ങുന്ന  സംയുക്ത അന്വേഷണത്തിന്‍റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്.

മരംമുറി നടന്ന മുട്ടിലിൽ ശ്രീജിത്ത് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. മരംമുറിയുമായി ബന്ധപ്പെട്ട് എൽ ഡി എഫിനുളളിൽ തന്നെ കലഹം തുടങ്ങിയതിന് പിന്നാലെയാണ് ശ്രീജിത്തിന് അന്വേഷണ ചുമതല നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

Comments (0)
Add Comment