നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീം കോടതി

Monday, September 5, 2022

 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. കഴിവതും ജനുവരി 31 ന് ഉള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. വിചാരണയ്ക്ക് കൂടുതല്‍ സമയം തേടി വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീം കോടതി നടപടി.

വിചാരണയുടെ പുരോഗതി റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണം. എല്ലാ കക്ഷികളും വിചാരണ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.