മലയാളത്തിന്‍റെ കീരിക്കാടന്‍ ജോസ്; നടന്‍ മോഹൻ രാജ് അന്തരിച്ചു

Thursday, October 3, 2024

 

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മോഹന്‍ലാല്‍ നായകനായി എത്തിയ കിരീടം എന്ന ചിത്രത്തിലെ ‘കീരിക്കാടൻ ജോസ്’ എന്ന വേഷത്തിലൂടെയാണ് ഏറെ ജനപ്രീതി നേടാന്‍ മോഹന്‍രാജിനായി. ഇതിലൂടെ മലയാള സിനിമയിലെ വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് കീരിക്കാടന്‍ ജോസ് എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങിയിരുന്നു. കിരീടത്തിന് പുറമെ ചെങ്കോൽ, നരസിംഹം, ഹലോ തുടങ്ങി ഒട്ടനവധി സിനിമകള്‍ അദ്ദേഹം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.