നടന്‍ ഹരിഷ് പേങ്ങന്‍ അന്തരിച്ചു

Jaihind Webdesk
Tuesday, May 30, 2023

കൊച്ചി : നടന്‍ ഹരിഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.  ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ പണം സ്വരൂപിക്കുന്നതിടെയാണ്
വിയോഗം.

അടിയന്തിര കരള്‍മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്.  ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറായിരുന്നു. ശസ്ത്രക്രിയക്കു വേണ്ട തുക അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

മഹേഷിന്‍റെ  പ്രതികാരം, ഷഫീക്കിന്‍റെ  സന്തോഷം, ഹണി ബി 2. ജാനേമന്‍ തുടങ്ങി നിരവധി ചി
ത്രത്തിങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.