‘കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യം’: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, May 19, 2022

 

തിരുവനന്തപുരം: ആലങ്കാരിക പ്രയോഗത്തിന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ കേസ് എടുത്ത നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ ആലങ്കാരികമാണെങ്കിൽ പോലും പരാമർശം പിൻവലിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞതോടെ ആ അധ്യായം അവിടെ അവസാനിക്കേണ്ടതാണ്. പിണറായി പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നടത്തിയ പദപ്രയോഗങ്ങൾ പൊതു സമൂഹം മറന്നിട്ടില്ല. ആരെ പേടിപ്പിക്കാനാണ് കേസ് എടുത്തതെന്ന് മനസിലാക്കുന്നില്ല. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്രത്തോളം അപഹാസ്യനാകരുത്. തൃക്കാക്കര തെരെഞ്ഞെടുപ്പിൽ സഹതാപം നേടാനാണ് ഇതെങ്കിൽ ഇതു കൊണ്ട് ഉമാ തോമസിന്‍റെ ഭൂരിപക്ഷം വർധിക്കുകയേയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.