‘സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം ; അക്രമം നടത്തിയ പൊലീസുകാർക്കെതിരെ നടപടി വേണം’ : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 18, 2021

Mullapaplly-Ramachandran

 

തിരുവനന്തപുരം : സർക്കാരിന്‍റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ കെ.എസ്.യു നടത്തിയ സമരത്തെ ചോരയില്‍ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

നെയിം ബോര്‍ഡ് ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെയാണ് വിദ്യാര്‍ത്ഥികളെ നരനായാട്ട് നടത്താന്‍ മുഖ്യമന്ത്രി നിയോഗിച്ചത്. ഇത് കാടത്തമാണ്. പെണ്‍കുട്ടികളെ പുരുഷ പൊലീസിനെ ഉപയോഗിച്ചാണ് നേരിട്ടത്. വിദ്യാര്‍ത്ഥികളുടെ തലയ്ക്കടിച്ച് ക്രൂരമായിട്ടാണ് പൊലീസ് പരിക്കേല്‍പ്പിച്ചത്. സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ചത് പൊലീസാണെന്നും അക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.