ക്ലിഫ് ഹൗസിലെ വെടിപൊട്ടലില്‍ നടപടി; എസ്ഐക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, December 7, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയ സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടി. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ഹാഷിം റഹ്മാനെ സസ്‌പെൻഡ് ചെയ്തു. എസ്.ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തെന്നാണ് അന്വേഷണ റിപ്പോർട്ട്.

ചൊവ്വാഴ്ച രാവിലെയാണ് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിർന്നത്.  മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു ഗാർഡ് റൂമിൽ വെടിപൊട്ടിയത്. അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടത്തിയതിന് പിന്നാലെയാണ് തോക്ക് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് എസ്.ഐക്കെതിരെ നടപടി എടുത്തത്.