എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ; എസ്. രാജേന്ദ്രനെതിരെ നടപടിക്ക് സാധ്യത

Jaihind Webdesk
Wednesday, August 25, 2021

ഇടുക്കി : ദേവികുളം എംഎൽഎ എ.രാജയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ എം.എൽ.എ. എസ് രാജേന്ദ്രനെതിരെ പാർട്ടി നടപടിക്ക് സാധ്യത. രാജേന്ദ്രൻ സിപിഎം അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരായി വിശദീകരണം നൽകുന്നു. തെരഞ്ഞെടുപ്പിന് ശേഷം രാജേന്ദ്രനെതിരെ പാർട്ടി ഏരിയാ കമ്മിറ്റികളിൽ നിന്ന് ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. ഇതേതുടർന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.വി വർഗീസ്, വി.എൻ മോഹനൻ എന്നിവർ രാജേന്ദ്രൻ്റെ വിശദീകരണം തേടുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയേറ്റിന് സമർപ്പിക്കും. മൂന്നാർ ഏരിയ കമ്മിറ്റി ഓഫിസിലാണ് രാജേന്ദ്രൻ പാർട്ടി അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരായത്.