നടിക്കെതിരായ മോശം പെരുമാറ്റം : എസ്എച്ച്ഒ ക്കെതിരെ നടപടി

Friday, May 27, 2022


കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഫോർട്ട് കൊച്ചി എസ്.എച്ച്.. ഒ സി.എസ്. ബിജുവിനെയാണ് സിറ്റി പോലീസ് കമ്മിഷണർ താക്കീത് ചെയ്‌തത്. ആഭ്യന്തര അന്വേഷണത്തിൽ എസ്.എച്ച്.ഒയുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചെന്ന് കണ്ടെത്തിയിരുന്നു. രാത്രിയാത്രയ്ക്കിടെ പോലീസിൽ നിന്നുണ്ടായ ദുരനുഭവം അർച്ചന കവി സോഷ്യൽ മീഡിയയിൽ പങ്കുവച്ചെങ്കിലും സംഭവത്തിൽ പരാതി നൽികിയിരുന്നില്ല.

ഇതിനെത്തുടർന്നാണ് നടപടി താക്കീതിൽ ഒതുക്കിയത്. കൊച്ചിയൽ വാഹനപരിശോധനയ്ക്കിടെ പോലീസ് നടത്തിയത് സദാചാര പോലീസിംഗ് ആണെന്ന് നടി ആരോപിച്ചിരുന്നു. കൊച്ചിയിൽ വാഹന പരിശോധനക്കിടെ പോലീസ് നടത്തിയത് സദാചാര പോലീസിംഗെന്ന് നേരത്തെ നടി അർച്ചന കവി ആരോപിച്ചിരുന്നു. രൂക്ഷമായ ഭാഷയിൽ സംസാരിച്ച പൊലീസ് വീട് വരെ പിന്തുടർന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു.