സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുടെ മകനെ ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു

Saturday, December 15, 2018

സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍റെ മകനെ ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. അമ്പലകുളങ്ങരയിലെ ആര്‍എസ്എസ് പ്രവർത്തകനായ ശ്രീജുവിനെയാണ് കാറിൽവന്ന അക്രമി സംഘം വെട്ടിയത്. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. പരിക്കേറ്റ ശ്രീജുവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.