കൊട്ടാരക്കരയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

webdesk
Saturday, January 12, 2019

Kottarakkara-Accident

കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിന് സമീപം അകമണ്ണിലാണ് അപകടമുണ്ടായത്. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.

രണ്ട് സ്ത്രീകളും നാല് വയസുള്ള പെണ്‍കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് എതിര്‍ദിശയിലെത്തിയ കാറുമായി കൂട്ടിയിടിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.[yop_poll id=2]