മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനാപകടം : എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു

Jaihind Webdesk
Thursday, May 19, 2022

മൂന്നാർ ഗ്യാപ്പ് റോഡിൽ നടന്ന വാഹനാപകടത്തില്‍ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആന്ധ്ര പ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ട്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ 500 അടി താഴ്ച്ചയുള്ള  കൊക്കയിലേക്ക് പതിക്കുകയിരുന്നു .

പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ട്‌ പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്ര സ്വദേശികളായ നൗഷാദ്(32 )എട്ട് വയസുള്ള നൈസാ എന്ന പെൺകുട്ടിയുമാണ് മരിച്ചത്