മലപ്പുറത്ത് വാഹനാപകടത്തിൽ 3 മരണം

Tuesday, April 16, 2019

മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹനാപകടത്തിൽ 3 മരണം. ടാങ്കർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച മൂന്നു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. കൂട്ടിലങ്ങാടി സ്വദേശി ഫൈസലിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കേളേജിലേക്ക് മാറ്റി. പരിക്കേറ്റ മറ്റ് രണ്ട് പേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും മാറ്റി.

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൂട്ടിലങ്ങാടി പെട്രോൾ പമ്പിന് സമീപമാണ് ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം.  വാനിലിടിച്ചു നിയന്ത്രണം വിട്ട ടാങ്കർ  ഗുഡ്‌സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയുടെ പുറകിലെ കാരിയറില്‍ ഇരുന്ന് സഞ്ചരിക്കുകയായിരുന്നവരാണു മരിച്ചത്. ബംഗാൾ സ്വദേശികളായ എസ്.കെ. സാദത്ത് (40), എസ്.കെ. സബീർ അലി (41), സെയ്ദുൽ ഖാൻ (37) എന്നിവരാണ് മരിച്ചത്. ഡ്രൈവർക്കു പുറമെ 6 പേർ ഓട്ടോയിൽ ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. മക്കരപ്പറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ പരുക്കുകളോടെ ചികിത്സയിലാണ്.