ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Jaihind News Bureau
Wednesday, February 10, 2021

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 1.80 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പി എ.ഷറഫുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂര്‍ സ്വദേശി മുസാഫര്‍ ഖനി(40) എന്നയാളില്‍ നിന്നാണ് പണം പിടികൂടിയത്.

മലപ്പുറം ജില്ലയിലേക്ക് പണം കടത്താന്‍ പദ്ധതിയിട്ട മുസാഫര്‍, സംശയം തോന്നാതിരിക്കാന്‍ കുടുംബ സമേതമാണ് യാത്ര ചെയ്തത്. ഇതിന് മുന്‍പും ഇയാള്‍ കേരളത്തിലേക്ക് പണം കടത്തിയതായി പൊലീസ് സംശയിക്കുന്നു. പ്രതിയെക്കുറിച്ചും പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.