സാഹിത്യത്തിനുള്ള നൊബേല്‍ ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർനയ്ക്ക്

Thursday, October 7, 2021

ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾ റസാഖ് ഗുർനയ്ക്കാണ് പുരസ്‌കാരം. പാരഡൈസും, ആഫ്റ്റർ ലൈവ്‌സും ഉൾപ്പെടെ 10 നോവലുകളുടെ രചയിതാവാണ് ഗുർന. ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനാണ് ഗുർന. ബ്രിട്ടനിലെ കെന്‍റ് സർവ്വകലാശാലയിൽ അധ്യാപകനുമായിരുന്നു. മെമ്മറി ഓഫ് ഡിപ്പാച്ചർ, പിൽഗ്രിംസ് വേ എന്നിവയാണ് പ്രധാന കൃതികൾ.