മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ചൂരൽ കൊണ്ട് ക്രൂര മര്‍ദനം; അധ്യാപിക അറസ്റ്റിൽ

Thursday, October 10, 2024

 

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരനെ ക്രൂരമായി മർദിച്ച് അധ്യാപിക. മട്ടാഞ്ചേരിയിലെ സ്മാർട്ട് പ്ലേ സ്കൂളിലെ അധ്യാപികയായ സീതാലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നു. വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. സംഭവത്തിൽ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തതായി സ്ഥാപനം അറിയിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.