കണ്ണൂർ അയ്യൻകുന്നിൽ വൻ മലയിടിച്ചിൽ; 200 മീറ്ററോളം ഭാഗത്തെ മല ഇടിഞ്ഞു വീണു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണ കൂടം

Friday, July 19, 2024

 

കണ്ണൂർ: കണ്ണൂർ അയ്യൻകുന്നിൽ വൻ മലയിടിച്ചിൽ. കനത്ത മഴയെ തുടർന്നാണ് പാറക്കാമലയിൽ ഉരുൾപൊട്ടലിന് സമാനമായ വൻ മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്തെ 200 മീറ്ററോളം ഭാഗത്തെ മല ഇടിഞ്ഞു നിരന്നു. ഇവിടെ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ക്രഷറിന്‍റെ സമീപത്തുള്ള കുന്നാണ് വൻ തോതിൽ ഇടിഞ്ഞു നിരന്നത്. ഇതിനു താഴെ ഭാഗത്തുള്ള 4 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.