ആവേശമായി ഭാരത് ജോഡോ യാത്ര; അണിചേർന്ന് മുന്‍ ബിജെപി മന്ത്രിയും

Jaihind Webdesk
Sunday, December 4, 2022

 

ഭോപ്പാല്‍ / മധ്യപ്രദേശ്: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ബിജെപി നേതാവായിരുന്ന മുൻ മന്ത്രി. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന റാലിക്കിടെയാണ് കമ്പ്യൂട്ടർ ബാബ എന്നറിയപ്പെടുന്ന നാംദേവ് ദാസ് ത്യാ​ഗി പങ്കെടുത്തത്. 2018 ൽ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ അംഗമായിരുന്നു നാംദേവ്. യാത്രയുടെ 87-ാം ദിനത്തിലായിരുന്നു കമ്പ്യൂട്ടർ ബാബയും യാത്രയിൽ അണിചേർന്നത്. മണിക്കൂറുകളോളം രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ നാംദേവ് നടന്നു നീങ്ങി. വെള്ളവസ്ത്രം ധരിക്കുന്ന അദ്ദേഹത്തിന് മധ്യപ്രദേശിൽ നിരവധി അനുയായികളുണ്ട്.