മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, November 22, 2023

 

കണ്ണൂർ: പഴയങ്ങാടിയിലെ ഡിവൈഎഫ്ഐ മർദ്ദനം ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനനാണ് കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടും ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് മാതൃകാപരമായ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കരിങ്കൊടി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത് ന്യായികരിച്ചുകൊണ്ട് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പോലീസിൽ പരാതി നൽകിയത്. വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടും ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് മാതൃകാപരമായ രക്ഷാപ്രവർത്തനമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൽ കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹനനാണ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതി നൽകിയത്. പോലീസ് എഫ്ഐആർ ഇട്ടില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.