തലശ്ശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു; ബോട്ടിലുള്ളവരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തി

Jaihind Webdesk
Friday, May 31, 2024

 

കണ്ണൂർ: തലശ്ശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ കരക്കെത്തിച്ചു. കരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കടലിൽ കുടുങ്ങിയ ബോട്ട് ആണ് കരക്കെത്തിച്ചത്. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെയും സുരക്ഷിതമായി എത്തിച്ചു.

രാത്രി രണ്ട് മണിയോടെയാണ് ബോട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. എൻജിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം.  മലപ്പുറം സ്വദേശികളായ ജമാൽ, നൗഫൽ എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്. കോസ്റ്റൽ പോലീസും നാവികസേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്.