ഉദ്യോഗാർത്ഥികള്‍ മുട്ടിലിഴഞ്ഞിട്ടും കണ്ണുതുറക്കാത്ത സർക്കാർ ; വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Sunday, February 28, 2021

 

തിരുവനന്തപുരം : സമരക്കാരുമായി അവസാനം സർക്കാർ ചർച്ചയ്ക്ക് തയ്യാറായത് വൈകിവന്ന വിവേകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്യോഗാർത്ഥികള്‍ മുട്ടിൽ ഇഴഞ്ഞ് കേണപേക്ഷിച്ചിട്ടിട്ടും സർക്കാർ നേരത്തെ എന്തുകൊണ്ട് ചർച്ചയ്ക്ക് തയാറായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെ സമരക്കാർക്ക് സർക്കാർ വാഗ്ദാനം മാത്രം നൽകി
ഒത്തുതീർപ്പിന് ശ്രമം നടത്തി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.