തിരുവനന്തപുരം : ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തുറന്നടിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം. വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ പറഞ്ഞു. രേഖാമൂലം ഉള്ള കാര്യംപോലും മന്ത്രി നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേയെന്നും നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്ത് വിദേശകമ്പനിക്ക് തീറെഴുതാനുള്ള വിവാദ കരാറിലും യൂ ടേണടിച്ച് സർക്കാർ. ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശം അനിസരിച്ചാണ് തീരുമാനം. 400 ട്രോളറുകൾ നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. ധാരണാപത്രിത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്നും സർക്കാർ.