കോട്ടയം ജില്ലയിലെ ആറിൽ അഞ്ച് നഗരസഭകളും യു.ഡി.എഫിന്. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിലും 22 വോട്ടെന്ന തുല്യത പാലിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് അധ്യക്ഷയെ തെരഞ്ഞെടുത്തത്. സ്വതന്ത്രയായി വിജയിച്ച ബിൻസി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ, വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ യു.ഡി.എഫിന്. പാലയില്‍ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നു.