ലൈംഗികാതിക്രമത്തിലെ ഇരകളുടെ മങ്ങിയ ചിത്രങ്ങൾ പോലും കാണിക്കരുത് : സുപ്രീംകോടതി

Jaihind Webdesk
Friday, September 21, 2018


ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാകുന്ന സ്ത്രീകളുടെയും, കുട്ടികളുടെയും ബ്ലര്‍ ചെയ്ത ചിത്രങ്ങൾ പോലും കാണിക്കരുത് എന്ന് സുപ്രീം കോടതി.  ഈ വിലക്ക് ദൃശ്യ പത്ര മാധ്യമങ്ങൾക്ക് ബാധകമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ലൈംഗികാതിക്രമ കേസ്സുകൾ കൈകാര്യം ചെയ്യുന്നത് ഉദ്വേഗമുണ്ടാക്കുന്ന തരത്തില്‍ (സെന്‍സേഷണലിസഷൻ) ആകരുതെന്നും സുപ്രീം കോടതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സെന്‍സേഷണലിസഷൻ എന്താണ് എന്ന് ജസ്റ്റിസ് മദൻ ബി ലോകുർ ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ച് വിശദീകരിച്ചിട്ടില്ല.