തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചവർ സൗദി, ദുബായ് എന്നിവിടങ്ങളിൽ നിന്നും വന്നവരായിരുന്നു. ദുബായിയിൽ നിന്നും വന്നയാൾക്കാണ് കാസർകോട് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്തൊട്ടാകെ 12470 പേർ നിരീക്ഷണത്തിലുണ്ട്. 72 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.