മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്

Jaihind News Bureau
Saturday, February 1, 2020

മാന്ദ്യത്തെ മറികടക്കാൻ പദ്ധതികളില്ലാതെ നിർമലാ സീതാരാമന്‍റെ രണ്ടാം ബജറ്റ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമില്ല. കഴിഞ്ഞ ബജറ്റിലെ വാഗ്ദാനങ്ങൾ പാലിക്കാതെ പുതിയ പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളും. ബജറ്റ് ധനക്കമ്മി കൂട്ടും. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചു.

https://www.facebook.com/JaihindNewsChannel/videos/200923331048881/

അഞ്ചു ലക്ഷം രൂപ വരെ നികുതിയില്ല. അഞ്ചു ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി 10% ആക്കി. 7.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 15% മാത്രമാകും നികുതി. നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനക്കാർക്ക് 20 ശതമാനമാണ് നികുതി.

10 ലക്ഷം മുതൽ 12.5 ലക്ഷം വരെ വരുമാനക്കാർക്ക് 20% നികുതിയും ഇത്തവണ പ്രഖ്യാപിച്ചു. 12.5 ലക്ഷം മുതൽ 15 ലക്ഷം വരെ 25 ശതമാനമാകും നികുതി. 15 ലക്ഷത്തിനു മേൽ വരുമാനമുള്ളവർക്ക് 30% നികുതി നൽകണം.

ആദായനികുതി കണക്കുകൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന നൂറ് ഇളവുകളിൽ 70 എണ്ണം പിൻവലിച്ചിട്ടുണ്ട്.