എൻ.ടി. ആറിന്‍റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു

Wednesday, August 29, 2018

മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ.ടി. രാമറാവുവിന്‍റെ മകനും തെലുങ്കുദേശം പാർട്ടി നേതാവുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. 62 വയസ്സായിരുന്നു. ബുധനാഴ്ച പുലർച്ചെ തെലുങ്കാനയിലെ നൽഗൊണ്ടയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ലൂരിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു അദ്ദേഹം.