തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല : സുനിൽ അറോറ

Jaihind News Bureau
Thursday, September 19, 2019

Sunil-Arora

തെരഞ്ഞെടുപ്പുകളിൽ ബാലറ്റ് പേപ്പർ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. ബാലറ്റ് പേപ്പറുകളുടെ കാലം കഴിഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനം സന്ദർശിച്ചപ്പോഴാണ് സുനിൽ അറോറയുടെ പ്രതികരണം.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ അട്ടിമറി സംബന്ധിച്ച ആരോപണങ്ങൾ വിവിധ രാഷ്ട്രീയ കക്ഷികൾ ഉന്നയിച്ചതായും സുനിൽ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പ് ദീപാവലിക്ക് ശേഷം മതിയെന്ന് നിർദ്ദേശം പല പാർട്ടികളും ഉന്നയിച്ചതായും സുനിൽ അറോറ വ്യക്തമാക്കി.

https://www.youtube.com/watch?v=P5H51XfYSV8