പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് എം.വി. ജയരാജന്‍; ‘വരിയില്‍ നില്‍ക്കുമ്പോള്‍ മുഖപടം മാറ്റണം’

Saturday, May 18, 2019

കണ്ണൂര്‍ : പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണം. ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു.

തിരിച്ചറിയാന്‍ വേണ്ടിയിട്ട് മാറ്റാതെ പര്‍ദ്ദ മുഴുവന്‍ ധരിച്ച് വരുന്നവരെ വോട്ടുചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മുഖപടം മാറ്റണം. പോളിങ് ബൂത്തില്‍ കയറിയാല്‍ ഒന്നുകില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ ദൃശ്യത്തിന്റെ മുമ്പാകെ, മുഖപടം മറച്ചുപിടിച്ച് വസ്ത്രം ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുത് – ജയരാജന്‍ ആവശ്യപ്പെട്ടു.