നേമത്ത് എന്‍.എസ്.എസിന്റെ പിന്തുണ തങ്ങള്‍ക്കെന്ന് ബി.ജെ.പിയുടെ വ്യാജപ്രചാരണം നിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് താലൂക്ക് യൂണിയന് രംഗത്ത്. നേമം മണ്ഡലത്തിലെ പൂഴിക്കുന്ന് ഭാഗത്താണ് ബി.ജെ.പി ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ് എന്‍.എസ്.എസ്ിന്റെ രഹസ്യ പിന്തുണ തങ്ങള്‍ക്കാണെന്ന വ്യാജ പ്രചാരണവുമായി തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി രംഗത്തുവന്നത്. നേമം മണ്ഡലത്തിലെ പൂഴിക്കുന്ന് ഭാഗത്താണ് ബി.ജെ.പി ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിയത്. വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു.
നേമത്തെ തൃക്കണ്ണാപുരം എന്‍.എസ്.എസ് കരയോഗത്തിലെ ഭാരാവാഹികളായ ബി.ജെ.പി പ്രവര്‍ത്തകരാണ് വീടുകളിലെത്തി ഇത്തരത്തില്‍ വ്യാജപ്രചാരണം അഴിച്ചു വിട്ടത്.രാവിലെ സ്ലിപ് വിതരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്. ഇത് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗത്ത് വന്നു. വ്യാജപ്രചാരണം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത് ലാല്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന് ഭാരവാഹികളുമായി ബന്ധപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്.
എന്നാല്‍ ഇത്തരത്തില്‍ എന്‍.എസ്.എസിന്റെ ഔദ്യോഗിക പിന്തുണ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് നല്‍കിയിട്ടില്ലെന്ന് ഇത് വ്യാജപ്രചാരണമാണെന്നും എന്‍.എസ്.എസ് താലൂക്ക് യൂണിയന് ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം പരാതിപ്പെട്ടതോടെ താലൂക്ക് യൂണിയനില്‍ നിന്നുള്ള നേതാക്കള്‍ വ്യാജപ്രചാരണം നടത്തിയ വീടുകളിലെത്തി സംശയദൂരീകരണം നടത്താമെന്ന് ഉറപ്പ് നല്‍കിയതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. പരാജയഭീതിയിലായ ബി.ജെ.പി തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ മണ്ഡലത്തിലെ വോട്ടറുമാരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ഇത് വിശ്വസിക്കരുതെന്നും യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.