ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പ്രതികരണം ചോദിച്ച റിപ്പോര്‍ട്ടര്‍മാരോട് ആക്രോശിച്ച് മന്ത്രി എം.എം മണി. തനിക്ക് ഒന്നും പറയാനില്ലെന്ന് പറഞ്ഞുതുടങ്ങിയ മന്ത്രി തുടര്‍ന്ന് കത്തിക്കയറി.
“എനിക്കൊന്നും പറയാനില്ല. നിങ്ങള്‍ പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ” – മന്ത്രി പൊട്ടിത്തെറിച്ചു.
പ്രതികരണം ആരാഞ്ഞ പത്രപ്രവര്‍ത്തകരെ ആട്ടിയോടിക്കുകയാണ് മന്ത്രി എം.എം മണി ചെയ്തത്.
“മേലാൽ എന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത്” എന്നും മന്ത്രി ആക്രോശിച്ചു.