
ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നടി ലക്ഷ്മി പ്രിയയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായി സാബു എം. ജേക്കബ് പ്രഖ്യാപനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്. നിലവില്‍ താമസിക്കുന്ന തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലോ മുന്‍പ് താമസിച്ചിരുന്ന തൃക്കാക്കരയിലോ താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നാണ് സൂചന.
വിവാദം പുകയുന്നതിനിടെ ഇന്ന് പെരുമ്പാവൂരില്‍ നടത്താനിരുന്ന ലക്ഷ്മി പ്രിയയുടെ റോഡ് ഷോ റദ്ദാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് റോഡ് ഷോ മാറ്റിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും വോട്ടര്‍ പട്ടികയിലെ അവ്യക്തതയാണ് കാരണമെന്നും സംസാരമുണ്ട്. ബിജെപി ഘടകകക്ഷിയായ ട്വന്റി 20 വന്‍തോതില്‍ സിനിമാ-സീരിയല്‍ താരങ്ങളെയാണ് ഇക്കുറി മത്സരരംഗത്തിറക്കിയിരിക്കുന്നത്.