മലപ്പുറത്ത് രോഗിയുമായി പോയ കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

Jaihind News Bureau
Friday, January 30, 2026

 

ആശുപത്രിയിലേക്ക് രോഗിയുമായി പോയ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പന്‍ ബാപ്പുട്ടി (70) ആണ് മരിച്ചത്. എടക്കര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാര്‍ ബാപ്പുട്ടിയെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.