‘വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ’: സംസ്ഥാന ബജറ്റിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

Jaihind News Bureau
Friday, January 30, 2026

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെതിരെ രൂക്ഷമായ പരിഹാസവുമായി നടന്‍ ജോയ് മാത്യുവും വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്ത്. നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ഒരു രേഖ മാത്രമാണ് ഇത്തവണത്തെ ബജറ്റെന്ന് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

വോട്ട് നേടാന്‍ മുന്‍പ് ഉപയോഗിച്ചിരുന്ന ‘കിറ്റ്’ രാഷ്ട്രീയത്തിന്റെ സാധ്യതകള്‍ അവസാനിച്ചപ്പോള്‍, നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. ‘വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ’ എന്ന പരിഹാസത്തോടെയാണ് ജോയ് മാത്യു തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

വോട്ട് ചുരത്താന്‍
കിറ്റിന്റെ സാധ്യതകള്‍ ഇല്ലാതായി.
ഇനി ഒരേ ഒരു രക്ഷ ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റ് !
വല്ലാതെ എണ്ണതേപ്പിക്കല്ലേ ബാല്‍ ഗോപാലേട്ടാ