
കണ്ണൂര്‍: കെ സുധാകരന് എംപിയുടെ ശക്തമായ ഇടപെടലിന്റെയും നിരന്തരമായ സമ്മര്‍ദ്ദങ്ങളുടെയും ഫലമായി സെന്‍ട്രല്‍ റോഡ് ഫണ്ട് (സിആര്‍എഫ്) പദ്ധതിപ്രകാരം കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മൂന്ന് പ്രധാന റോഡ് വികസന പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. മൊത്തം 122 കോടി രൂപയാണ് റോഡ് നവീകരണം.
ഏഴാംമൈല്‍ – വടക്കാഞ്ചേരി കടമ്പേരി കൂളിച്ചാല്‍ വെള്ളിക്കീല്‍ റോഡ് (24 കോടി), പയ്യാവൂര്‍ കുന്നത്തൂര്‍ കാഞ്ഞിരക്കൊല്ലി മണിക്കടവ് , ന്യൂച്ചാട് റോഡ് (60 കോടി), ആലാച്ചി , മച്ചൂര് മല , മാലൂര്‍,തില്ലങ്കേരി റോഡ് (38 കോടി) പദ്ധതികള്‍ക്കാണ് നവീകരണത്തിനു, വികസനത്തിനും തുക അനുവദിച്ചത്. കണ്ണൂര്‍ ജില്ലയുടെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും ചെയ്യുന്ന പദ്ധതികളാണ് അംഗീകാരം ലഭിച്ച റോഡുകളെന്ന് കെ. സുധാകരന് എം പി പറഞ്ഞു. ഏറെക്കാലമായി നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഈ റോഡുകള്‍ സി ആര് എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതെന്ന് കെ സുധാകരന് എംപി വ്യക്തമാക്കി.
കേന്ദ്ര മന്ത്രാലയങ്ങളുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ കൂടാതെ ആവശ്യമായ രേഖകളും സാങ്കേതിക വിശദാംശങ്ങളും സമയബന്ധിതമായി സമര്‍പ്പിച്ചതാണ് അനുമതി ലഭിക്കാന്‍ വഴിയൊരുക്കിയത്. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഗ്രാമ-നഗര മേഖലകളിലെ ഗതാഗത തടസ്സങ്ങള്‍ കുറയുകയും വ്യാപാര, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലേക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാകുകയും ചെയ്യും. റോഡ് വികസനത്തിന് അനുമതി ലഭിച്ചത് ജില്ലയുടെ സമഗ്ര വികസനത്തില്‍ വലിയ മുന്നേറ്റമാണെന്ന് കെ സുധാകരന് എംപി പറഞ്ഞു.