
പൊലീസിനെ ബോംബറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. കുഞ്ഞികൃഷ്ണനെതിരായ പ്രതിഷേധ പ്രകടനത്തിലാണ് പങ്കെടുത്തത്. വി. കെ നിഷാദിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് അനുകൂല പ്രകടനത്തില്‍ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചു . വെള്ളൂരിലെ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത് .
പൊലീസിനെ ബോംബറിഞ്ഞ കേസില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന വി കെ നിഷാദ് അടിയന്തര പരോളിലാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. പിതാവിന്റെ അസുഖം പറഞ്ഞാണ് പരോളില്‍ ഇറങ്ങിയത്. പരോള്‍ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരായ പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു
ഇന്നലെ പ്രകടനത്തിന് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് വി.കെ നിഷാദ് തിരിച്ചു കയറി. വി കെ നിഷാദിന്റെ പരോള്‍ ചട്ടലംഘനം വ്യക്തമായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുകയാണ്. വി.കെ. നിഷാദ്, ടി.സി.വി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് അഡിഷണല്‍ സെഷന് കോടതി ശിക്ഷ വിധിച്ചത്. കൊലപാതക ശ്രമം ബോംബേറ് അടക്കമുള്ള കുറ്റങ്ങളിലാണ് ശിക്ഷ. പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് വി.കെ നിഷാദ് ജയിച്ചത്. 2012ല്‍ പൊലീസിന് നേരെ ബോംബ് എറിഞ്ഞ കേസിലാണ് ശിക്ഷ.
വി കെ കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും എതിര്‍ത്തും ‘സി പി എം പവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന് അനുകൂല പ്രകടനത്തില്‍ പങ്കെടുത്തയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്. വെള്ളൂരിലെ പ്രസന്നന്റെ വീട്ടില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് രാത്രിയില്‍ വീട്ടില്‍ നിന്ന് സമീപത്തെ വയലിലേക്ക് എത്തിച്ചാണ് കത്തിച്ചത്. പ്രസന്നന് കഴിഞ്ഞ ദിവസം വി.കുഞ്ഞികൃഷ്ണന് അനുകൂല പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.