ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫിലെ പ്രവാസികളും

Jaihind News Bureau
Monday, January 26, 2026

ദുബായ് : ഇന്ത്യൻ കോൺസുലേറ്റ് ,ദുബായിൽ ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ , കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിവിധ സംഘടനകമുടെ പ്രതിനിധികളും കോൺസുലേറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ വിവിധ നൃത്ത കലാ സാംസ്കാരിക പരിപാടികൾ ഇതോടൊപ്പം അരങ്ങേറി.

Report : Elvis Chummar – Jaihind TV Middle East Bureau