
മസ്‌കറ്റ് : ഒമാനില്‍ 2026 വര്‍ഷത്തില്‍, സ്വകാര്യ മേഖലയില്‍ അരലക്ഷം തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്നതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സൂചന. എണ്ണ, വാതകം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളിലാണ് പുതിയ നിയമനം നടക്കുക.
അതേസമയം, 2025 വര്‍ഷത്തില്‍, ഒമാനില്‍ തൊഴില്‍ നിയമലംഘന കേസില്‍ പിടിയിലായത് 31,000ല്‍ അധികം വിദേശികളാണ്. ഒമാന്‍ ലേബര്‍ വെല്‍ഫെയര്‍ ടീം നടത്തിയ 15,000 പരിശോധനയിലാണ്, ഇത്രയും പേര്‍ പിടിയിലായത്. കഴിഞ്ഞ നവംബര്‍ മാസം അവസാനം വരെ, തൊഴിലന്വേഷകരുടെ എണ്ണം 74,000 ആയതായി ഒമാന്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് സെയ്ദ് പറഞ്ഞു.
Report : Elvis Chummar – Jaihind TV Middle East Bureau