
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി 11-നാണ് ആരംഭിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലം വിട്ടുനിന്ന സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് ഷമി തന്റെ മടങ്ങിവരവ് അറിയിച്ചിരിക്കുന്നത്.
ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. വിക്കറ്റ് കീപ്പിംഗില്‍ കെ.എല്‍. രാഹുല്‍ ഒന്നാം ചോയിസ് ആയി തുടരുമ്പോള്‍, മോശം ഫോമിലുള്ള റിഷബ് പന്തിന് ടീമിലെ സ്ഥാനം നിലനിര്‍ത്തുക പ്രയാസകരമാകും.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഫോം മുന്‍നിര്‍ത്തി ദേവ്ദത്ത് പടിക്കലിനെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഏകദിന സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ഋതുരാജ് ഗെയ്ക്വാദിനും സ്‌ക്വാഡില്‍ ഇടം ലഭിച്ചേക്കും. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നയിക്കുന്ന ബാറ്റിംഗ് നിരയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലാന്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൈക്കല്‍ ബ്രേസ്വെല്‍ ആണ് കിവികളെ നയിക്കുന്നത്.
ന്യൂസിലാന്‍ഡ് സ്‌ക്വാഡ്: മൈക്കല്‍ ബ്രേസ്വെല്‍ (ക്യാപ്റ്റന്‍), ആദി അശോക്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജോഷ് ക്ലാര്‍ക്ക്‌സണ്‍, ഡെവോണ്‍ കോണ്‍വേ, സാക്ക് ഫോള്‍ക്‌സ്, മിച്ച് ഹേയ്, കൈല്‍ ജാമിസണ്‍, നിക്ക് കെല്ലി, ജെയ്ഡന്‍ ലെനോക്‌സ്, ഡാരില്‍ മിച്ചല്‍, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റേ, വില്‍ യങ്.