പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി; അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി, സ്പര്‍ജന്‍ കുമാര്‍ ദക്ഷിണമേഖല ഐജി

Jaihind News Bureau
Wednesday, December 31, 2025

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഐജി -ഡിഐജി റാങ്കുകളിലാണ് അഴിച്ചുപണി നടത്തിയത്. ആര്‍.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആര്‍.നായര്‍ എന്നിവര്‍ക്ക്ഐജിയായി സ്ഥാനകയറ്റം നല്‍കി. ആര്‍. നിശാന്തിനി പൊലീസ് ആസ്ഥാനത്ത് ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയനിലും ഐജിയുമാകും.

കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ പുട്ട വിലാദിത്യയെ ഇന്റലിജന്‍സിലും ദക്ഷിണമേഖല ഐജിയായി സ്പര്‍ജന്‍ കുമാറിനെയും നിയമിച്ചു. തിരുവനന്തപുരം കമ്മീഷണര്‍ തോംസണ്‍ ജോസിനെ വിജിലന്‍സ് ഡിഐജിയായി നിയമിച്ചു. കെ. കാര്‍ത്തിക്കാണ് പുതിയ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെയും നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂര്‍ റെയ്ഞ്ച് ഡിഐജി.