പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവന: ജയ്ഹിന്ദ് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സണ്ണിക്കുട്ടി എബ്രഹാമിന് ടി.വി.ആർ ഷേണായ് പുരസ്കാരം

Jaihind News Bureau
Tuesday, December 23, 2025

പത്രപ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുളള  ടിവിആര്‍ ഷേണായ്  സ്മാരക പുരസ്‌കാരം ജയ്ഹിന്ദ് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് സണ്ണിക്കുട്ടി എബ്രഹാമിന്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.  2026 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ വി തോമസ് അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരായ എന്‍ അശോകന്‍, ആര്‍ പ്രസന്നന്‍, ജോര്‍ജ് കള്ളിവയലില്‍, ബസന്ത് പങ്കജാക്ഷന്‍, ജോമി തോമസ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. 30 വര്‍ഷം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഡല്‍ഹി ബ്യൂറോയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം കൊച്ചി ബ്യൂറോകളില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആയും ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചു. പ്രൊഫ കെ വി തോമസ് ട്രസ്റ്റ് ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.