‘കോണ്‍ഗ്രസിന്റെ നിലപാട് ശരി; അന്വേഷണ സംഘത്തില്‍ ഹൈക്കോടതിക്ക് അവിശ്വാസം’: കെസി വേണുഗോപാല്‍ എംപി

Jaihind News Bureau
Friday, December 19, 2025

അന്വേഷണ സംഘത്തിനെതിരായ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന് ഹൈക്കോടതി നിരീക്ഷണത്തില്‍ തെളിഞ്ഞെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

ശബരിമല സ്വര്‍ണ്ണ മോഷണത്തിലെ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനുള്ള സര്‍ക്കാരിന്റെ കനത്ത സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മേലുണ്ടെന്ന് ഇതിലൂടെ വ്യക്തമായി. സര്‍ക്കാരിന്റെ ഇടപെടലുകളുള്ള അന്വേഷണം ഫലപ്രദമാകില്ലെന്ന് ഹൈക്കോടതിക്ക് തന്നെ ബോധ്യമായി. പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതിക്ക് വിശ്വാസമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.