
തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയ്‌ലിന്‍ ദാസിനെതിരെ വഞ്ചിയൂര്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കയ്യേറ്റം ചെയ്യല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 13 നാണ് ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ശ്യാമിലിക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് താഴെ വീണ ശ്യാമിലിയെ എഴുന്നേല്‍പ്പിച്ച് വീണ്ടും ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ മൂന്നാം ദിവസമാണ് പൊലീസ് പിടികൂടിയത്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം അടുത്ത മാസം 23-ന് കോടതിയില്‍ വെച്ച് പ്രതിയെ വായിച്ചു കേള്‍പ്പിക്കും.